HSC: പതിനെട്ടാം വർഷവും നൂറുമേനി കൊയ്ത് ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ്

മുംബൈ: പതിനെട്ടുവർഷമായി തുടരുന്ന നൂറുശതമാനം വിജയത്തിളക്കത്തിൻ്റെ നിറ ശോഭയിൽ വീണ്ടും ഡോംബിവ്‌ലിയിലെ ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് . ഇത്തവണ സയൻസിലും കൊമേഴ്‌സിലുമായി പരീക്ഷയെഴുതിയ 155 വിദ്യാർത്ഥികളും ഉന്നത വിജയം നേടിയാണ് നേട്ടം ആവർത്തിച്ചത്.
പുതിയ കെട്ടിടത്തിൽ ,അടുത്ത അധ്യയന വർഷം മുതൽ ഡിഗ്രി കോളേജ് ആരംഭിക്കാനിരിക്കെയാണ് ഹോളി ഏഞ്ചൽസിന് ഈ അഭിമാനകരമായ വിജയ ഫലം.
ശ്രേയ വിജയപ്രതാപ് ശുക്ള (94.33 %)സാൻവി പ്രസന്നഷെട്ടി (92.67 %), ഖുശി സഞ്ജയ് ജെയ്സ്വാൾ (91.83 ) എന്നിവരാണ് കൊമേഴ്‌സിലെ ‘ടോപ്പേഴ്‌സ്’ . സയൻസിൽ, റോണക് ജയപ്രകാശ് വിശ്വകർമ്മ (89.50 %), ഹനീഷ സച്ചിൻ ജയിൻ (88.00),ക്രിസ്റ്റി ജോബിതോമസ് (87.33 ) എന്നിവർ ടോപ്പേഴ്‌സായി .
ട്രിനിറ്റി എഡ്യുക്കേഷൻ ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളിഏഞ്ചൽസ് കോളേജിൻ്റെ ഡയറ്കറ്റർ ഡോ .ഉമ്മൻഡേവിഡാണ് .അരനൂറ്റാണ്ടിലധികമായി അധ്യാപനരംഗത്തും അതോടൊപ്പം മുംബയിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗത്തും അദ്ദേഹം സജീവമാണ് .അദ്ദേഹത്തിൻ്റെ മകൻ ബിജോയ് ഉമ്മനാണ് പ്രിൻസിപ്പൽ