ഹോളോബ്രിക്സ് കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ച് കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെ മകൻ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അരളിക്കോണം ഊരിലെ രേഷി ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അട്ടപ്പാടി പുതൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഇന്ന് രാവിലെ നാല് മണിയോടെയാണ് പ്രദേശവാസികൾ രേഷിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. രേഷിയുടെ മകൻ രഘു (36) വിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു