ഹോളി ആഘോഷത്തിന് ദുരന്ത പര്യവസാനം :ബദ്‌ലാപൂരിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

മുംബൈ : താനെ ജില്ലയിലെ ബദ്‌ലാപൂരിൽ പത്താ൦ ക്ലാസ്സിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികൾ
ഹോളി ആഘോഷിച്ചശേഷം ഉല്ലാസ് നദിയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചു.
ജലനിരപ്പ് പെട്ടെന്ന് ഉയർന്നപ്പോൾ ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നാലുപേരും മുങ്ങിമരിച്ചത്.
ആര്യൻ മേദാർ (15), ഓം സിംഗ് തോമർ (15), സിദ്ധാർത്ഥ് സിംഗ് (16), ആര്യൻ സിംഗ് (16) എന്നിവരാണ് മരണപ്പെട്ടത്.മരിച്ച വിദ്യാർത്ഥികൾ ചാംതോളിയിലെ പോദ്ദാർ ഗൃഹ് കോംപ്ലക്സിലെ താമസക്കാരാണ്.
നാട്ടുകാരുടേയും അഗ്നിശമന വിഭാഗത്തിന്റെയും നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത് .
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബദ്‌ലാപൂർ ഗ്രാമീണ ആശുപത്രിയിലേക്ക് അയച്ചിരിക്കയാണെന്ന്
പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.