ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ആറാം പ്രതി അറസ്റ്റിൽ

0
ANEESH HOCKEY
ആലപ്പുഴ : കായംകുളം മേനാത്തേരി ജംഗ്ഷന് പടിഞ്ഞാറ് വശം പ്രവർത്തിക്കുന്ന KTDC ബിയർ പാർലറിന്റെ മുൻവശം വെച്ച്  ചേരാവള്ളി സ്വദേശിയായ മുഹമ്മദ് സർഫാസിനെ (18) ഹോക്കി സ്റ്റിക്ക് ഉയോഗിച്ച് കഠിന ദേഹോപദ്രവം ചെയ്ത്  പരിക്കേൽപ്പിച്ച കേസിലാണ് ആറാം പ്രതിയായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ മനാത്തു മുറിയിൽ തെക്കതിൽ വീട്ടിൽ അനീഷ് (31) പോലീസിന്റെ പിടിയിലായത്. മുഹമ്മദ് സർഫാസിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ വന്ന സുഹൃത്തിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതും , കൃത്യസ്ഥലത്തേക്ക് മറ്റ് പ്രതികളെ കൊണ്ടുവന്നതും അവിടെ നിന്നും ഇന്നോവ കാറിൽ രക്ഷപ്പെടുത്തിയതും ആറാം പ്രതിയായ അനീഷാണ്. സംഭവത്തിൽ മുഹമ്മദ് സർഫാസിന്റെ മുഖത്തിന്റെ എല്ലുകൾക്ക് പൊട്ടലുണ്ട്.
കുപ്രസിദ്ധ ഗുണ്ടയും പെരിങ്ങാല സ്വദേശിയുമായ അദിനാന്റെ സംഘത്തിലെ അംഗമാണ് പോലീസ് പിടികൂടിയ അനീഷ്. ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട അദിനാനെ പിടികൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം പോലീസ് അറിയിച്ചു. കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐ മാരായ രതീഷ് ബാബു, നിയാസ്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അനു, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *