എച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി: പൊതുമേഖല സ്ഥാപനമായ എച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൻ തുക കുടിശ്ശിക വരുത്തിയതോടെയാണ് കടുത്ത തീരുമാനവുമായി കെഎസ്ഇബി മുന്നോട്ടു പോയത്. 30 കോടി രൂപയാണ് കുടിശ്ശിക. വലിയ തുക കുടിശ്ശിക വന്നതോടെ അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എച്എംടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കെഎസ്ഇബിയുടെ കടുത്ത തീരുമാനം ഉണ്ടായത്.
