ഗുജറാത്തിലും എച്ച്എംപിവി
കർണാടകയിലെ ബെംഗളൂരുവിൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷം, ഗുജറാത്തിലെ അഹമ്മദാബാദിൽ മൂന്നാമതൊരു വൈറസ് കേസ് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചന്ദ്ഖേഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചതായി ഗുജറാത്ത് സമാചാർ റിപ്പോർട്ട് ചെയ്തു.