പെൺകുട്ടിയെ വാഹനവുമായി ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
ഷാർജ: പെൺകുട്ടിയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അറബ് യുവതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് അപകടം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ അറസ്റ്റ് നടന്നതായി ഷാർജ പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 8.30 ന് ഷാർജ പോലീസ് ജനറൽ കമാൻഡിൻ്റെ സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ അൽ ഖാൻ സ്ട്രീറ്റിൽ ഒരു കുട്ടിക്ക് അപകടത്തിൽ പരിക്കേറ്റെന്ന വിവരം ലഭിക്കുകയും തുടർന്ന്
ഷാർജ പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുകയും പ്രതിയെ തിരിച്ചറിയുന്നതിൽ വിജയിക്കുകയും ചെയ്തു. യുവതിയെ കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.