ഹിമാനി നർവാളിന്‍റെ കൊലപാതക0 :പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഹരിയാന പൊലീസ്

റോഹ്തക്: കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്‍റെ കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഹരിയാന പൊലീസ് അവകാശപ്പെട്ടു. പ്രതിയായ സച്ചിൻ ഇന്നലെ രാത്രി നാഗലോയ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, തുടർന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.ശനിയാഴ്‌ച റോഹ്തക്കിൽ ഒരു സ്യൂട്ട്കേസിൽ ഹിമാനിയെ കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകം അന്വേഷിക്കാൻ ഹരിയാന പൊലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു.
അതേസമയം, കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ നർവാളിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ കുടുംബം വിസമ്മതിച്ചു. കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കൾ അവരുടെ രാഷ്‌ട്രീയ ഉയർച്ചയിൽ അസൂയപ്പെട്ടതായും അവർ ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ സംഭവത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താൻ റോഹ്തക് പൊലീസിന്‍റെ നാല് സംഘങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.