ഹയർ സെക്കന്റഡറി, VHSE പരീക്ഷകൾക്ക് ഇന്ന് തുടക്കം,SSLC പരീക്ഷ തിങ്കളാഴ്ച്ച മുതൽ

0

തിരുവനന്തപുരം: ഒരു വർഷത്തെ പഠനത്തിന് വിധികാത്ത് വിദ്യാർഥികൾ ഇനി എക്സാം ഹാളിലേക്ക്.സംസ്ഥാനത്ത് ഹയർ സെക്കന്റഡറി, വൊക്കേഷണൽ ഹയർ സെക്കന്റഡറി പരീക്ഷ ഇന്ന് മുതൽ. SSLC പരീക്ഷ തിങ്കളാഴ്ച്ച ആകും ആരംഭിക്കുക.

മാർച്ച്‌ 1 മുതൽ 26 വരെ ആയിരിക്കും പരീക്ഷ നടക്കുക.കേരളത്തിൽ-1994 പരീക്ഷ കേന്ദ്രങ്ങളാകും ഉണ്ടായിരിക്കുക.ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതവും, മാഹിയിൽ 6 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുക. 4,27,223 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *