ശക്തമായ മഴയിൽ മുങ്ങി തിരുവനന്തപുരവും കൊച്ചിയും
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമഴ തുടരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമടക്കം വിവധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കിള്ളിയാർ ഡാം കരകവിഞ്ഞൊഴുകി. ചാല മാർക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി.
കൊച്ചിയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കളമശേരി, തമ്മനം, മൂലേപ്പാടം തുടങ്ങി വിവിധയിടങ്ങളിൽ വെള്ളം കയറി. പുത്തന്‍കുരിശ് കോലഞ്ചേരി ഭാഗത്തും കനത്ത മഴയാണ് തുടരുന്നത്. കാക്കനാട് പടമുകളില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് ചിറയിലേക്ക് വീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ചിറയിലേക്ക് പതിച്ചു