ട്രക്കുകളിൽ അമിതഭാരം അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാതയിലടക്കം അമിതഭാരം കയറ്റി ലോറികൾ പോകുന്നത് അനുവദിക്കാൻ ആകില്ലെന്നും ഇതിനെതിരെ അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി തയ്യാറാക്കിയ പ്രവർത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാൻ ആകുമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശം നൽകി. അമിതഭാരം കയറ്റിവരുന്ന ട്രക്കുകളുടെ ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായ സസ്പെൻഡ് ചെയ്യണം. തുടർച്ചയായി നിയമലംഘനം നടത്തിയാൽ ഹെവി ലൈസൻസ് റദ്ദാക്കണം. കഴിഞ്ഞവർഷം മാത്രം 48841 വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. പല അപകടങ്ങൾക്കും ഭാരവാഹനങ്ങൾ കാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയം ഡിസംബർ 11ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി രാജ, വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്
