മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി..

0

ന്യൂ ഡൽഹി : മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലയ്ക്ക് നിങ്ങൾ തന്നെ അന്വേഷണത്തിന് ആവശ്യപ്പെടണമായിരുന്നു, അന്വേഷണത്തിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കെഎസ്ഐഡിസിക്കെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. അനധികൃതമായ പണമിടപാട് നടക്കുന്നുണ്ടെന്നതിന്റെ വിവരത്തിൽ സി.എം.ആർ.എല്ലിനോട് വിശദീകരണം തേടിയതായി കെഎസ്ഐഡിസി ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ വിശദീകരകണം തേടിയത് കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തതിനു ശേഷമല്ലെയെന്ന് കോടതി ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *