മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് സർക്കാരിന് ആത്മാർത്ഥതയില്ല; ഹൈക്കോടതി
മൂന്നാറിലെ കയ്യേറ്റത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കലിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് കോടതിയുടെ കുറ്റപ്പെടുത്തൽ. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 14 വർഷമായി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി മുന്നോട്ടുപോകുന്നില്ലെന്നാണ് വിമർശനം.
വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചയ്ക്ക് 1.45ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഹാജകരാകണമെന്ന് നിർദേശം കൊടുത്തിട്ടുണ്ട്. കളക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കനും, ഒഴിപ്പിക്കൽ നടപടികൾക്കാവശ്യമായ പൊലീസ് സംവിധാനങ്ങളടക്കമുള്ള നിർദേശങ്ങൾ മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ നിർദേശത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഈ നിർദേശത്തിൻമേൽ യാതൊരു പുരോഗതിയും ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.