റ്റി എൻ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്
ഡൽഹി: റ്റി.എൻ പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി കോൺഗ്രസ് ഹൈക്കമാണ്ട് നിയമിച്ചു.സിറ്റിംഗ് സീറ്റ് മടി കൂടാതെ ഒഴിഞ്ഞു നൽകിയ പ്രതാപന് ഹൈക്കമാൻഡ് വക സർപ്രൈസ് ഗിഫ്റ്റ്. റ്റി എൻ പ്രതാപൻ കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ്.ഇതോടെ പ്രതാപന് സീറ്റ് നൽകാത്തതിൽ പ്രതിക്ഷേധമുണ്ടായിരുന്ന ഒരു വിഭാഗം പ്രവർത്തകരെയും, സമുദായത്തെയും കോൺഗ്രസിന് തൃപ്തിപ്പെടുത്താനുമായി.
ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് പ്രതാപൻ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ പ്രചാരണമുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പകരം കെ.മുരളീധരനാണ് തൃശൂരിൽ നറുക്കു വീണത്. വടകരയിലെ സിറ്റിങ് എംപിയായ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരിന്നു, 2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപൻ ലോക്സഭയിലേക്ക് എത്തിയത്