വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു; രോഗികളുടെ എണ്ണം 153 ആയി

0

പെരുമ്പാവൂർ: വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. റൂഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത ഹെപ്പറ്റൈറ്റിസ് എ രോഗബാധ പടർന്ന് പിടിക്കാൻ കാരണമായതെന്ന വിമർശനം ശക്തമാകുന്നതിനിടെ കളക്ടറുടെ നിർദേശപ്രകാരമുള്ള ആന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 17നാണ് വേങ്ങൂരിൽ ആദ്യ ഹെപ്പറ്റൈറ്റിസ് എ ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ആറ് വാർഡുകളിലായി രോഗബാധിതരുടെ എണ്ണം 153 എത്തി. രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നത് വെൻറിലേറ്റർ സഹായത്തോടെയാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യവും ശക്തമാവുകയാണ്. ജല വിതരണത്തിലുണ്ടായ ഗുരുതര വീഴ്ച്ചയാണ് രോഗം പടർന്നു പിടക്കാൻ കാരണമായതെന്നാണ് ആരോപണം.

തുടർന്ന് നടത്തിയ പരിശോധനയിൽ വിതരണം ചെയ്ത വെള്ളത്തിൽ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായില്ല. താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനിൽ വന്ന വീഴ്ചയ്ക്ക് കാരണമായി ജല അതോറിറ്റിയുടെ വിശദീകരണം. സംഭവത്തിൽ കളക്ടറുടെ നിർദേശ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *