124 വയസ്സായ ഒരു മുതല പണ്ട് ആളുകളുടെ പേടിസ്വപ്നം, ഇന്ന് മര്യാദക്കാരൻ

വലിപ്പം കൊണ്ടും ശക്തി കൊണ്ടും അവയുടെ ഇരപിടിക്കൽ രീതികൾ കൊണ്ടും ഒക്കെ പ്രസിദ്ധമാണ് മതലകൾ . എന്നാൽ ലോകത്താകെ അറിയപ്പെടുന്ന ഒരു നൈൽ മുതലയുണ്ട് ഹെന്റി എന്നാണ് പേര്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല കൂടിയാണ് ഹെൻറി എന്നാണ് വിശ്വാസം.
ഹെൻറി, 2024 ഡിസംബർ 16 -ന് ദക്ഷിണാഫ്രിക്കയിലെ മുതല സംരക്ഷണ കേന്ദ്രമായ ക്രോക്ക്വേൾഡിലാണ് തന്റെ 124 -ാം ജന്മദിനം ആഘോഷിച്ചത്. മനുഷ്യരെ ആക്രമിക്കുന്നതിനും ഭക്ഷണമാക്കുന്നതിനും ഹെൻറി ഒരുകാലത്ത് കുപ്രസിദ്ധനായിരുന്നു . ഇന്നവൻ ക്രോക്ക്വേൾഡിലെ പ്രിയപ്പെട്ടവനായ ജീവിയാണ് . 1900 -ത്തിൽ ബോട്സ്വാനയിലെ ഒകാവാംഗോ ഡെൽറ്റയിലാണ് ഹെൻറി ജനിച്ചത്. അതിന്റെ ചെറുപ്പകാലത്ത് അത് കുട്ടികളടക്കം നിരവധിപ്പേരെ ആക്രമിച്ചതായിട്ടാണ് വിവരം . അന്ന് ഏവർക്കും പേടിസ്വപ്നമായിരുന്നു അവൻ. 1903 -ൽ സർ ഹെൻറി ന്യൂമാൻ എന്ന വേട്ടക്കാരൻ ഹെൻറിയെ പിടികൂടി. അതോടെ അവന്റെ ക്രൂര ജീവിതം അവസാനിക്കുകയും പുതിയൊരു ജീവിതം തുടങ്ങുകയും ആയിരുന്നു. സർ ഹെൻറി ന്യൂമാന്റെ പേര് തന്നെയാണ് അവനും നൽകിയതും.
1985 മുതൽ ക്രോക്ക്വേൾഡിലാണ് ഹെൻറിയുടെ താമസം . 700 കിലോഗ്രാം ഭാരവും 16.4 അടി നീളവുമാണ് ഹെൻറിക്ക്. ആറ് പെൺമുതലകൾക്കൊപ്പമാണ് കൂട്ടിൽ അവന്റെ താമസം. 10,000 -ത്തിലധികം കുഞ്ഞുങ്ങളുണ്ട് ഹെൻറിക്ക് എന്നാണ് പറയപ്പെടുന്നത്.. ക്രോക്ക്വേൾഡിലെ മികച്ച അന്തരീക്ഷവും പരിചരണവുമാണ് ഹെൻറിയുടെ ദീർഘായുസ്സിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ വിശ്വാസം .
അലബാമ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്റ്റീവൻ ഓസ്റ്റാഡ് പറയുന്നത്, ഒരു മുതല 124 വർഷം ജീവിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല എന്നാണ്. നല്ല രീതിയിൽ സംരക്ഷണമുണ്ടായാൽ മുതല ഇത്രയും കാലം ജീവിക്കും എന്നും ഓസ്റ്റാഡ് കൂട്ടിച്ചേർത്തു,