ഹേമന്ത് സോറൻ ഝാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
റാഞ്ചി :ഝാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു . റാഞ്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം ചൊല്ലിക്കൊടുത്തു . ഹേമന്ത് സോറനൊപ്പം ഭാര്യ കൽപ്പന സോറനും ജെഎംഎമ്മിൽ നിന്നുള്ള 6 മന്ത്രിമാരും കോൺഗ്രസ് ആർജെഡി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്തു ഝാർഖണ്ഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നത്.39,791 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബർഹൈത്ത് നിയമസഭാ സീറ്റ് നിലനിർത്തിയ സോറൻ നാലാം തവണയാണ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി എംപിയും ലോക്‌സഭാ ലോക്‌സഭാ ലോക്‌സഭാംഗവുമായ രാഹുൽ ഗാന്ധി,എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡിയുടെ തേജസ്വി യാദവ്, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പ്രതിപക്ഷ അംഗങ്ങളും സോറൻ്റെ
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, എഎപി നേതാവ് അരവിന്ദ് കെജ്‍രിവാൾ, മറ്റ് ഇന്ത്യാ മുന്നണി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
“നമ്മുടെ കൂട്ടായ പോരാട്ടത്തെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെയും നീതിയോടുള്ള പ്രതിബദ്ധതയെയും കൂടുതൽ ശക്തിപ്പെടുത്തുന്ന ചരിത്രദിനം” എന്നാണ് സോറൻ തന്റെ സത്യപ്രതിജ്ഞയെ വിശേഷിപ്പിച്ചത്.. ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ആയുധം, നമുക്ക് ഭിന്നിക്കാനോ നിശബ്ദരാക്കാനോ കഴിയില്ല എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .
“ഇന്ന് ജാർഖണ്ഡ് മുഴുവനും സന്തോഷത്തിലാണ്… ഞങ്ങൾ പൂർണ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഞങ്ങൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു.”ഹേമന്ത് സൊറേൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത അദ്ദേഹത്തിൻ്റെ സഹോദരിയും ജെഎംഎം നേതാവുമായ അഞ്ജനി സോറൻ മാധ്യമങ്ങളോട് പറഞ്ഞു.
മത്സരിച്ച 43 സീറ്റുകളിൽ 34 സീറ്റുകളും നേടിയാണ് സോറൻ്റെ ‘ജാർഖണ്ഡ് മുക്തി മോർച്ച’ വിജയിച്ചത്.
കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചു. സിപിഐ എംഎൽ 2 സീറ്റിലാണ് വിജയിച്ചത്. സിപിഐഎംഎൽ ലിബറേഷൻ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകും.