റാഞ്ചി: ഭൂമി തട്ടിപ്പു കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.ജനുവരി 31 ആണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുന്നത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.