‘രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല; അതിരു വിട്ട് പെരുമാറി എന്നാണ് പറഞ്ഞത്’; ബംഗാളി നടി ശ്രീലേഖ
സംവിധായകൻ രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അതിരുവിട്ട് പെരുമാറിയതാണെന്നും ശ്രീലേഖ ഇന്ത്യ ടുഡേയോട് പറഞ്ഞു. അതിരുകടന്ന രഞ്ജിത്തിന്റെ സമീപനം തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയതായും, തന്നെ മുതലെടുക്കാൻ ശ്രമിച്ചതായും ശ്രീലേഖ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ആരോപിച്ചത്.അതേസമയം സംവിധായകൻ രഞ്ജിത്ത് (Renjith) ചലച്ചിത്ര അക്കാദമി (Kerala State Chalachitra Academy) ചെയർമാൻ സ്ഥാനം ഞായറാഴ്ച്ച രാജിവെച്ചു. ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് രാജി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമേൽക്കാതിരിക്കാനാണ് രഞ്ജിത് ഈ തീരുമാനമെടുത്തതെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.