ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്ക് പരാതികൾ അറിയിക്കാം, നമ്പറും മെയിൽ ഐഡിയുമായി പൊലീസ്

0

തിരുവനന്തപുരം ∙  ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. ഡിഐജി അജിത ബീഗത്തിന്റെ മെയിൽ ഐഡിയും ഓഫിസിലെ ഫോൺ നമ്പറുമാണ് പരാതി അറിയിക്കാനായി നൽകിയിരിക്കുന്നത്. 0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലൂടെയോ പരാതികൾ അറിയാക്കാം.പ്രത്യേക അന്വേഷണ സംഘമാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവർക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാം. കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതി നൽകാൻ തയാറാകുന്നില്ലെന്നാണ് വിവരം. മൊഴി നൽകയവരെ സമീപിച്ചുവെങ്കിലും നടപടികളുമായി മുന്നോട്ട് പോകാൻ ആരും തയാറായില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹസ്യമായി പരാതി നല്‍കാന്‍ പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *