ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് ഹൈക്കോടതി സ്റ്റേ
കൊച്ചി : സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടുന്നതിനു സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. റിപ്പോർട്ട് വിടാൻ അല്പസമയം ബാക്കിനിൽക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. നിർമാതാവ് സജിമോൻ പാറയില്‍ നടകിയ ഹർജിയിലാണ് നടപടി വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനത്തിനു കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.