ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

0

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ്‌ ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ അബ്ദുൽ ഹക്കീം ‘റൈറ്റ് ടു ഇൻഫർമേഷൻ ആക്ട്’ പ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് യാതൊന്നും മറച്ചുവെക്കരുത് എന്നും നിർദ്ദേശം നൽകി.

ഉത്തരവ് പൂർണ്ണമായി നടപ്പാക്കി എന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുമ്പോൾ അത് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കുന്നത് ആകരുത് എന്നും പറഞ്ഞു. രാജ്യത്താദ്യമായാണ് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളും ഒക്കെ പഠിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്.

മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവരെ അടങ്ങിയ മൂന്നംഗ സമിതി സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടത്. സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി ആറുമാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു 2017 നിയോഗിക്കപ്പെട്ട സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്.

2019 ഡിസംബറിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ച കമ്മീഷന്റെ റിപ്പോർട്ടിന്മേൽ തുടർനടപടികളോ ചർച്ചകളോ ഇതുവരെയും ഉണ്ടായിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ലിയു സി സി അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതിന് തയ്യാറായിരുന്നില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *