റിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം: പത്ത് മരണം

0

ക്വാലാലംപൂര്‍: മലേഷ്യയില്‍ റിഹേഴ്സലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള റിഹേഴ്സലിനിടെയാണ് അപകടമുണ്ടായത്. മലേഷ്യയില്‍ നാവികസേനയുടെ ആസ്ഥാനമായ ലുമുട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ല. എച്ച്ഒഎം എം503-3, ഫെനെക് എം 502-6 എന്നീ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ആദ്യത്തെ ഹെലികോപ്റ്ററില്‍ ഏഴ് പേരും രണ്ടാമത്തേതില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.32ഓടെയാണ് അപകടം ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *