പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റടക്കം 3 പേർ മരിച്ചു
 
                മുംബൈ∙ മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് 3 മരണം. ഇന്നു രാവിലെ 6.45നാണ് സംഭവം. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്.അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാൾ പൈലറ്റാണ്. ഇവരെപ്പറ്റിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റർ സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

 
                         
                                             
                                             
                                             
                                        