ശക്തമായ മഴ: ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും അടച്ചു
ഷാര്‍ജ: യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് എമിറേറ്റിലെ എല്ലാ പാര്‍ക്കുകളും പൂര്‍ണമായും അടച്ചിടാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. രാജ്യത്ത് പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് ശമനമുണ്ടായാല്‍ പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നേരത്തെ, കനത്ത മഴയെത്തുടര്‍ന്ന് ഡെസേര്‍ട്ട് പോലീസ് പാര്‍ക്കിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഷാര്‍ജ പോലീസ് നിര്‍ത്തിവച്ചിരുന്നു. കല്‍ബ നഗരത്തിലെ മുനിസിപ്പാലിറ്റി നഗരത്തിലെ പാര്‍ക്കുകളും പൂന്തോട്ടങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.