കണ്ണൂരിൽ കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

0
MAZHA KANNUR

കണ്ണൂർ: ജില്ലയില്‍ തുടരുന്ന കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. വിവിധയിടങ്ങളില്‍ മരം കടപുഴകി നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വ്യാപക കൃഷിനാശവുമുണ്ടായി. തലശ്ശേരി താലൂക്കിലെ കോളയാട് വില്ലേജില്‍ പെരുവ തെറ്റുമലില്‍ മാതുവിന്റെ വീടിന്റെ മുകളില്‍ മരം വീണ് ഭര്‍ത്താവ് ചന്ദ്രന്‍ മരണപ്പെട്ടു.തെറ്റുമലില്‍ രജീഷ്, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മേലൂര്‍ വായനശാലയ്ക്ക് സമീപം ലക്ഷ്മി, എരുവട്ടി വില്ലേജില്‍ പാനുണ്ട പ്രദേശത്ത് ശിവപ്രകാശന്‍, പടുവിലായി വില്ലേജില്‍ വേങ്ങാട് മൊട്ടയില്‍ രാമചന്ദ്രന്‍ എന്നിവരുടെ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. ഉമ്മന്‍ച്ചിറ പ്രദേശത്ത് കയ്യാളക്കാത്ത് ഇസ്മയിലിന്റെ വീടിന്റെ സ്റ്റെയര്‍ കേസിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. പാനുണ്ട പ്രദേശത്തെ പുന്നയുള്ളക്കണ്ടി പറമ്പില്‍ താമസിക്കുന്ന സതിയുടെ വീടിന് മേലെ തെങ്ങ് പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു.

മാണിയൂര്‍ വില്ലേജിലെ വി പത്മനാഭന്റെ വീടിന്റെ മുകളില്‍ തെങ്ങ് പൊട്ടിവീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റില്‍ ചേലേരി കായച്ചിറയില്‍ ഫൗസിയ ഷുക്കൂറിന്റെയും മുഹമ്മദ് റാഫിയുടെയും വീടിന് മുകളില്‍ തെങ്ങ് പൊട്ടിവീണ് നാശനഷ്ടം സംഭവിച്ചു. കൊളച്ചേരി വില്ലേജിലെ കായച്ചിറയില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ ശക്തമായ കാറ്റില്‍ കണിയാങ്കണ്ടി അബ്ദുള്ളയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ബാലപുരത്ത് മൊട്ടമ്മല്‍ പുതിയപുരയില്‍ മുഹമ്മദ് അഷറഫിന്റെ വീടിന് മുകളില്‍ തേക്ക്, താന്നി മരങ്ങള്‍ പൊട്ടിവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ന്യൂ നടുവില്‍ വില്ലേജ് പരിധിയില്‍ വിലക്കന്നൂര്‍ കൊല്ലമന ബിജുവിന്റെ വീടിന് മുകളില്‍ മരം പൊട്ടിവീണ് ഭാഗിക നാശനഷ്ടമുണ്ടായി. കുറ്റിയാട്ടൂര്‍ വില്ലേജ് പരിധിയിലെ കാരാറമ്പില്‍ എ.പി ഓമനയുടെ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കണിച്ചാര്‍ വില്ലേജ് പരിധിയില്‍ ചാണപ്പാറ കൂപ്പുമാടത്തില്‍ അന്നമ്മയുടെ വീടിനു മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല. കേളകം വില്ലേജ് പരിധിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കരിമലക്കുഴി സലിം, കാരിക്കാശ്ശേരി ജോസഫ്, മാടത്തിപറമ്പില്‍ സുബ്രഹ്‌മണ്യന്‍ എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കൊട്ടിയൂര്‍ വില്ലേജില്‍ ഒറ്റപ്ലാവിലുണ്ടായ ശക്തമായ കാറ്റില്‍ നിരപ്പത്ത് ജെയ്ന്‍, കണ്ടത്തിപറമ്പില്‍ സലില, പൊട്ടങ്കല്‍ ജോയി എന്നിവരുടെ വീടുകളുടെ മുകളിലേക്ക് മരം വീണ് ഭാഗികമായ നഷ്ടം സംഭവിച്ചു. ഈ പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായി. നമ്പിവളപ്പില്‍ പാലുകാച്ചി അംബികയുടെ വീട് ശക്തമായ കാറ്റില്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ തില്ലങ്കേരി വില്ലേജില്‍ മച്ചൂര്‍മല പ്രദേശത്ത് നിജേഷ്, ഭാസ്‌കരന്‍ കൂളി, വി.എം പുരുഷോത്തമന്‍, കെ വി പുരം പ്രദേശത്ത് പി.കെ ബാബു, മോഹന്‍ദാസ്, പി.കെ അശോകന്‍, അനന്തന്‍ മുല്ലോലി, പ്രസന്നന്‍ തില്ലങ്കേരി എന്നിവരുടെ വീടുകളില്‍ മരം വീണ് സാരമായ നാശനഷ്ടങ്ങളുണ്ടായി. കോളാരി വില്ലേജില്‍ കുഞ്ഞിക്കണ്ടിയില്‍ അലീമയുടെ വീട് ശക്തമായ മഴയില്‍ പൂര്‍ണമായും തകര്‍ന്നു. വയത്തൂര്‍ വില്ലേജില്‍ പേരട്ട ചന്ദ്രികയുടെ വീടിന് ഭാഗിക നാശം സംഭവിച്ചു.

കണ്ണൂര്‍ താലൂക്കിലെ വിവിധ ഇടങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ അഴീക്കോട് സൗത്തിലെ പടിഞ്ഞാറേപുരയില്‍ ആനന്ദന്റെ ഉടമസ്ഥതയിലുള്ള അരവ് കേന്ദ്രത്തിന്റെ മേല്‍ക്കൂര ഷീറ്റ് പൂര്‍ണമായും തകര്‍ന്നു. ചെറുകുന്ന് വില്ലേജിലെ പഴങ്ങോട് പ്രദേശത്ത് പ്രഭാവതിയുടെ വീടിന് മുകളില്‍ മാവ് പൊട്ടി വീണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. മക്രേരി വില്ലേജില്‍ കോട്ടം ദേശത്ത് മരം കടപുഴകി പഞ്ചായത്ത് റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു.

ശക്തമായ മഴയിലും കാറ്റിലും പയ്യന്നൂര്‍ താലൂക്കിലെ രാമന്തളി വില്ലേജില്‍ കുന്നരു വെള്ളച്ചേരി കല്യാണിയുടെ വീടിനു മുകളില്‍ മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. പെരളം വില്ലേജിലെ രാധയുടെ വീടിന് മുകളിലേക്ക് പ്ലാവ് പൊട്ടി വീണ് നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. പെരളം വില്ലേജിലെ കൊഴുമ്മല്‍ മാലാപ്പില്‍ റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ മരം വീണ് പോസ്റ്റ് റോഡിനു കുറുകെ വീണ് ഗതാഗത തടസ്സമുണ്ടായി. കെഎസ്ഇബി ജീവനക്കാർ മരം മുറിച്ച് മാറ്റി. ആളപായമില്ല. രാമന്തളി വില്ലേജിലെ എട്ടിക്കുളത്ത് ടി.പി മുഹമ്മദ് കുഞ്ഞിയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് ഭാഗിക നാശനഷ്ട്ടം സംഭവിച്ചു. രാമന്തളി വില്ലേജിലെ വേലിയട്ട് നാരായണിയുടെ വീടിന് മുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *