കനത്ത മഴ: അന്ധേരിയിൽ 45 കാരിഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.
അന്ധേരി : ഇന്നലെ പെയ്ത ശക്തമായ മഴയിൽ വെള്ളം നിറഞ്ഞ റോഡിലൂടെ യാത്രചെയ്യുകയായിരുന്ന സ്ത്രീ കാൽ തെറ്റി ഓവുചാലിൽ വീണ് ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ചു .ഗേറ്റിന് സമീപം രാത്രി 9.20ഓടെയാണ് സംഭവം. അന്ധേരി ഈസ്റ്റിലുള്ള എംഐഡിസിയുടെ ഗേറ്റ് നമ്പർ 8 ൽ, ഇന്നലെ രാത്രി 9.30 ക്കാണ് അപകടം നടന്നത്.വിമൽ അനിൽ ഗെയ്‌ക്‌വാദാണ് കൊല്ലപ്പെട്ടത്.
ലോക്കൽ പോലീസും അഗ്നിശമന സേനയും അപകടസ്ഥലത്തെത്തി യുവതിയെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു