സംസ്ഥാനത്തെ 3 ജില്ലകളിൽ ഉഷ്ണതരംഗം തുടരും..

0

പാലക്കാട് ജില്ലയിൽ ഉഷ്ണതാരംഗം രണ്ട് ദിവസം കൂടി തുടരും.കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇന്നും നാളെയും നൽകിയിട്ടുണ്ട്. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40°c വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേ സമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തെക്ക്-വടക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത. അതുകൊണ്ട് തന്നെ കേരള തീരത്തും, തെക്ക്-വടക്കൻ തമിഴ്നാട് തീരത്തും, ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കേരള–കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *