ആശ സമരം: ഓണറേറിയം മൂന്നിരട്ടി വർധന ഉടൻ നടപ്പിലാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ആശ പ്രവർത്തകരുമായി നടത്തിയ സമരത്തിന് ശേഷമായിരുന്നു പ്രതികരണം. ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാൽ വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.ആശമാരോട് സർക്കാരിന് അനുകൂല നിലപാടാണ്. സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നതടക്കം നിർവചനം മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് പറയും. ഇൻസന്റീവ് കൂട്ടണമെന്ന് ആവശ്യപ്പെടും. അടുത്ത  ആഴ്ച കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും ആശമാരുടെ ഇൻസന്റീവ് കൂട്ടുന്ന കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി വളരെ പോസിറ്റീവ‌ായാണ് പ്രതികരിച്ചത്. ആശമാർ നിരാഹാരത്തിലേക്ക് പോകുന്നത് അത്യന്തം നിരാശാജനകം. ആദ്യ കൂടിക്കാഴ്ചയിൽ പോസീറ്റീവ് പ്രതികരണം ഉണ്ടായത് കൊണ്ടാണ് അടുത്ത ആഴ്ച വീണ്ടും കാണാൻ തീരുമാനിച്ചത്. ജനാധിപത്യ സമരത്തെ ജനാധിപത്യ രീതിയിൽ തന്നെയാണ് സർക്കാർ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *