ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

കണ്ണൂർ :എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ മരുന്ന് മാറി നൽകിയ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. ഇവിടെ നിന്നാണ് കുഞ്ഞിനായുള്ള മരുന്ന് വാങ്ങിയിരുന്നത്. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കുഞ്ഞിന് നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്നായിരുന്നു.
മെഡിക്കൽ ഷോപ്പുകാരൻ മരുന്ന് മാറിനൽകി: 8 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരം