MLAയുടെ മകൻ്റെ നിയമനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു.

0

ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് കോടതി

ന്യുഡൽഹി: പരേതനായ ചെങ്ങന്നൂര്‍ മുന്‍ എം.എല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
എന്നാൽ പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.2018 ലെ ഇടത് മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയർ ആയായിരുന്നു നിയമനം. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിൽ അതിന്‍റെ അടിസ്ഥാനത്തിൽ എംഎൽഎയുടെ മകൻ ഉൾപ്പെടെ ആശ്രിത നിയമനം നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എംഎല്‍എ മരിച്ചാല്‍ മക്കള്‍ക്ക് ആശ്രിതനിയമനം നല്‍കാന്‍ കഴിയില്ലെന്നും രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് ഇത്തരത്തില്‍ നിയമനം നല്‍കിയത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാര്‍ ആയിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2021 ഡിസംബര്‍ മൂന്നിന് നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *