പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി

0

കൊച്ചി: പൊതു സ്ഥലങ്ങൾ ഉൾപ്പെടെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് പ്ലാന്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജിയിൽ സർക്കാർ ഭൂമിയിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

ഏത് മതത്തിന്റെ ആരാധനാലയം ആണെങ്കിലും സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ചത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി ഇത്തരത്തിൽ നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ചീഫ് സെക്രട്ടറിയോട് സർക്കാർ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമ്മിച്ചത് കണ്ടെത്താൻ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ജില്ലാ കളക്ടർമാർ മറുപടി റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതു കൂടാതെ ഒരു വർഷത്തിനുള്ളിൽ പൊളിച്ചു നീക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയെ ചീഫ് സെക്രട്ടറി അറിയിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്നാണ് വിശ്വാസം എന്ന് പറഞ്ഞ കോടതി സർക്കാർ ഭൂമി കൈയേറി ആരാധന നടത്താൻ അനുമതി നൽകേണ്ട കാര്യമില്ലെന്നും പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *