സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം
 
                തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് കണ്ടെത്തൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രണ്ട് ദിവസം നീണ്ട പരിശോധന. രാജ്യത്തെ ക്രിപ്റ്റോ വാലറ്റിലേക്ക് എത്തിയത് 330 കോടിയുടെ ക്രിപ്റ്റോ കറൻസിയാണ്. സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തിയാണ് ശൃംഖല പ്രവർത്തിക്കുന്നത്. 120 കോടി രൂപ കേരളത്തിൽ നിന്ന് പിൻവലിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. നിലവിൽ കേസിൽ ആരെയും പിടികൂടിയതായി വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ആദായ നികുതി പങ്കുവെക്കുന്നത്. മ്യൂൾ അക്കൗണ്ട് വഴിയാണ് ക്രിപ്റ്റ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. ക്രിപ്റ്റോ ഏജന്റുമാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

 
                         
                                             
                                             
                                             
                                        