തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിച്ചിട്ടുണ്ടോ? ഗുണങ്ങൾ ഇതൊക്കെയാണ്
തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിച്ചിട്ടുണ്ടോ? കാത്സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് ഇതില്‍.
തൈര് ഒരു മികച്ച പ്രോബയോട്ടിക് കൂടിയാണ്. തൈരിനൊപ്പം മൂന്നോ നാലോ ഉണക്കമുന്തിരി കൂടി ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹന മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണ്. കൂടാതെ മലബന്ധം തടയാനും ഇത് മികച്ച ഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാനും ഇതൊരു മികച്ച ഭക്ഷണമാണ്.
പതിവായി തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. പ്രോബയോട്ടിക് ആയതിനാല്‍ ഇതില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. മോണകളും പല്ലുകളും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമ
തൈരില്‍ ഉണക്കമുന്തിരി ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ഗുണം ചെയ്യും. സ്ഥിരമായി ദഹന പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍
തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിക്കുന്നത് നല്ലതായിരിക്കും. ഉണക്കമുന്തിരിയിലും തൈരിലും വലിയ അളവില്‍ കാത്സ്യമുണ്ട്. ഈ പോഷകങ്ങള്‍ എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.