ഹസ്സന്‍ നസ്‌റല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുള്ള

0

ബെയ്‌റൂട്ട്: ഹസ്സന്‍ നസ്‌റല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള. ഹിസ്ബുള്ള നേതാവായ നസ്‌റല്ലയെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം ഈ വാര്‍ത്ത ഹിസ്ബൂള്ള തള്ളിക്കളഞ്ഞെങ്കിലും ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇസ്രയേല്‍ അവകാശപ്പെട്ടത് പോലെ കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ നസ്‌റല്ല കൊലപ്പെട്ടുവെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന നേതാവാണ് നസ്‌റല്ല. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ ആധിപത്യമുള്ള നേതാവാണ് നസ്റല്ല. 1992 ഫെബ്രുവരി മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലാണ് ഹസ്സന്‍ നസ്റല്ല. എട്ട് സഹോദരങ്ങളാണ് നസ്റല്ലയ്ക്കുളളത്. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഒടുവില്‍ ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക വിഭാഗമായ അമല്‍ മൂവ്മെന്റില്‍ ചേര്‍ന്നു. 1982-ല്‍ ലെബനനിലെ ഇസ്രയേല്‍ അധിനിവേശത്തെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. അന്ന് ഹിസ്ബുള്ള സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് നസ്റല്ല.

 

ഇന്നലെ നടന്ന ആക്രമണത്തില്‍ ലെബനനില്‍ 11 പേര്‍ കൊല്ലപ്പെട്ടുവെന്നും 108 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ്സ് ആബിയാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലെബനനിലെ ആക്രമണത്തില്‍ ഇതുവരെ 700 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇന്നലെ വൈകുന്നേരം മുതല്‍ ഇതുവരെ 140തിലധികം ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ആക്രമണത്തില്‍ 85 ബങ്കര്‍ ബസ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂഗര്‍ഭ സൗകര്യങ്ങളും കോണ്‍ഗ്രീറ്റ് കെട്ടിടങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകളാണിവ. 2000 പൗണ്ടിനും 4000 പൗണ്ടിനുമിടയിലാണ് ഓരോ ബോംബിന്റെയും ഭാരം. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ബങ്കര്‍ ബസ്റ്ററുകള്‍ ഉപയോഗിക്കരുതെന്ന് ജനീവ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *