ഹർഷിന നീതി തേടി വീണ്ടും തെരുവിലേക്ക്.
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക ) കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിന നീതി തേടി വീണ്ടും തെരുവിലേക്ക്.
‘വൈകുന്ന നീതി അനീതിയാണ്, ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുക’ എന്ന മുദ്രാവാക്യമുയർത്തി സമരസമിതിയുടെ നേതൃത്വത്തിൽ 13ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കോഴിക്കോട് കിഡ്സൺ കോർണറിൽ ഹർഷിന വീണ്ടും സത്യാഗ്രഹ സമരം നടത്തും.
സമരം പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും അറിയിച്ചു. സർക്കാർ നഷ്ടപരിഹാരം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും കേസിലെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് വിചാരണക്ക് സ്റ്റേ ലഭിച്ച സാഹചര്യത്തിലുമാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.
തനിക്കൊപ്പമുണ്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും നീതി നടപ്പിലാകുന്നില്ലെന്ന് ഹർഷിന പറഞ്ഞു. സർക്കാർ നിയോഗിച്ച പ്രോസിക്യൂഷൻ തങ്ങൾക്കനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നതിനാലാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുന്ന സാഹചര്യമുണ്ടായതെന്നും ഹർഷിന കൂട്ടിച്ചേർത്തു.