‘ഹാർമണി അൺവീൽഡ് ‘ മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്

മുംബൈ: ഡോക്ടർ സുരേഷ്‌കുമാർ മധുസൂധനനും, ഡോക്ടർ പ്രകാശ് ദിവാകരനും ചേർന്ന് ശ്രീനാരായണ ദർശനത്തെ അധികരിച്ച് രചിച്ച ‘ഹാർമണി അൺവീൽഡ്’ എന്ന പുസ്തകം മുംബൈ സർവകലാശാലയിൽ ഗവേഷണത്തിനായി കൈമാറി.
യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ സുരേഷ്‌കുമാർ ഫിലോസഫി വിഭാഗം മേധാവി ഡോ.പ്രിയ വൈദ്യയ്ക്കു പുസ്തകം കൈമാറി. സ്വാമി മുക്താനന്ദയതി, ശ്രീനാരായണ മന്ദിര സമിതി പ്രസിഡണ്ട് എം.ഐ.ദാമോദരൻ,ഫിലോസഫി വിഭാഗം പ്രൊഫെസ്സർമാരായ പ്രൊഫ.നാരായൺ ഗഡാഡെ,പ്രൊഫ.മീനാൽ കാടെർണിക്കർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗുരുദേവന്റെ ദർശനത്തിന്റെ ആധുനിക സാധ്യതകളെക്കുറിച്ചും,സ്നേഹവും സമത്വവും അടിസ്ഥാനമാക്കിയുള്ള പുതിയ ലോക സംവിധാനത്തെ കുറിച്ചും സുരേഷ് കുമാർ സംസാരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളിലൂടെയാണ് ലോകമൊട്ടാകെയുള്ള മനുഷ്യന്മാരെ ഏകീകരിക്കാൻ കഴിയുക എന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ പുസ്തകം ജനുവരിയിൽ വിശ്വ പ്രസിദ്ധമായ കംബ്രിഡ്ജ് സർവകലാശാലയിലും ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ലൈബ്രറിയിലേക്കും,വത്തിക്കാനിൽ വെച്ച് മാർപ്പാപ്പയ്ക്കും കൈമാറിയിരുന്നു.