ഹരിശ്രീ- കല്യാൺ പഠനോപകരണങ്ങൾ വിതരണം ചെയ്‌തു

0

മുംബൈ: വർഷങ്ങളായി സാമൂഹ്യ സേവനമേഖലകളിലും ജീവകാരുണ്യരംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്ന ‘ഹരിശ്രീ- കല്യാണി’ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന, ഈ വർഷത്തെ പഠനോപകരണ വിതരണത്തിൻ്റെ ആദ്യ ഘട്ടം ഹരിശ്രീ ഓഫീസിൽ വച്ച് നടന്നു .   നൂറിൽപ്പരം  നിർദ്ധനരായ കുട്ടികൾ സഹായം ഏറ്റുവാങ്ങി.  തദവസരത്തിൽ  കല്യാൺ -ഡോംബിവ്‌ലി മേഖലയിലെ സന്നദ്ധ പ്രവർത്തകരും സന്നിഹിതരായിരുന്നു.

സഹായമനസ്ക്കരായവരുടെ പിന്തുണയോടെ വരും ദിവസങ്ങളിലും പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്നും    ഏകദേശം 250-300 കുട്ടികളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനാണ്  ഹരിശ്രീ പ്രവർത്തകർ ശ്രമിക്കുന്നതെന്നും സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു .

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *