പിണറായി വിജയന് ഇന്ന് 80

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ന്റെ നിറവില്‍. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുക. ഇന്നലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചതിനു പിന്നാലെയാണ് പിറന്നാള്‍ കടന്നെത്തുന്നത്. സംസ്ഥാന വ്യാപകമായി നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക്കൊ ടിയിറങ്ങിയതോടെ ഇന്ന് മുതല്‍ മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും.
ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21 ആണ് പിണറായി വിജയന്റെ ജനന തിയ്യതി. എന്നാല്‍ യഥാര്‍ഥ ജന്മദിനം 1945 മെയ് 24 ആണെന്നു അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഒമ്പതു വര്‍ഷം പൂര്‍ത്തിയാകുകയാണ്.