ഹനുമാന്‍ കുരങ്ങ് പ്രസവിച്ചു.
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് പ്രസവിച്ചു. മുൻപ് ചാടിപ്പോയി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയും പിന്നീട് പിടിയിലാവുകയും ചെയ്ത ഹനുമാൻ കുരങ്ങാണ് പെണ്‍ കുരങ്ങിന് ജന്മം നല്‍കിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നിലവില്‍ അമ്മ കുരങ്ങിന്റെയും കുട്ടി കുരങ്ങിന്റെയും ആരോഗ്യനില തൃപ്തികരമാണ്.രാവിലെ ഒരു നേരം ആണ് ആഹാരം. പ്രോട്ടീൻ, കാല്‍സ്യം എന്നിവ കൂടുതല്‍ അടങ്ങിരിക്കുന്ന ആഹാരമാണ് നല്‍കുന്നത്. അമ്മയെയും കുട്ടികുരങ്ങിനെയും മൃഗശാല അധികൃതരുടെ നിരീക്ഷനത്തിലാണ്