സൈബർ ബ്രദർ “ബാലി അവധിക്കാല ചിത്രങ്ങളെക്കുറിച്ച് നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ഹൻസിക
ബാലിയില്‍ നിന്നുള്ള ഉല്ലാസ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കൃഷ്ണകുമാറിന്‍റെ ഇളയ മകള്‍ ഹന്‍സികയ്ക്ക് ഉപദേശവുമായി എത്തിയ സൈബര്‍ സഹോദരന്റെ കമന്റ് വൈറലായിരുന്നു. ‘‘ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്’ എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഹൻസിക പങ്കുവച്ച ഫോട്ടോയിൽ വന്ന കമന്റ്.
ഇപ്പോഴിതാ അതേ വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ച് ഉപദേശിക്കാൻ വന്ന ‘സഹോദരന്’ മറുപടിയുമായി എത്തുകയാണ് ഹൻസു. ഇതേ ഔട്ട്ഫിറ്റിലുള്ള കുറച്ച് ചിത്രങ്ങൾ കൂടി എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഹൻസിക പങ്കുവച്ചത്. സൈബർ സഹോദരനുള്ള ഹൻസുവിന്റെ മറുപടിയാണ് ഈ പോസ്റ്റെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ക്രിപ്റ്റണ്‍ ബോയ് എന്ന ഐഡിയില്‍ നിന്നുമാണ് ഉപദേശ കമന്റ് പ്രത്യക്ഷപ്പെട്ടത്. ഓണ്‍ലൈന്‍ ആങ്ങളയെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ എന്താണിതില്‍ ഇത്ര ചിരിക്കാനെന്നായിരുന്നു മറുചോദ്യം.
അടുത്തയിടെ വിവാഹിതരായ ദിയയ്ക്കും അശ്വിനുമൊപ്പം കൃഷ്ണകുമാറും കുടുംബം ഒന്നടങ്കം ബാലിയില്‍ വിനോദയാത്ര നടത്തുകയാണ് . ബാലിയില്‍ നിന്നുള്ള കുടുബത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാലിയിലെ വിശേഷങ്ങളും ദിയ തന്‍റെ ഫോളോവേഴ്സുമായി നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ബാലിയില്‍ നിന്ന് തലൈവരുടെ ‘മനസിലായോ’ ഗാനത്തിന് ദിയയ്ക്കും അശ്വിനും ഒപ്പം കൃഷ്ണകുമാറും സിന്ധുവും ചുവടുവയ്ക്കുന്ന വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായ റീലിന് ഒട്ടേറെ പ്രതികരണങ്ങളാണ് എത്തുന്നത്. കൃഷ്ണകുമാര്‍ കലക്കിയെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഭാര്യ സിന്ധുവാണ് സ്കോര്‍ ചെയ്തതെന്നാണ് മറ്റൊരു പക്ഷം അഭിപ്രായപ്പെടുന്നത്.