ഹജ്ജ് യാത്രാനിരക്കിൽ ഇളവ്; 42,000 രൂപ കുറച്ചു.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളംവഴി പോകുന്ന ഹജ്ജ് തീർഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 25-ന് സംസ്ഥാന ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാൻ നൽകിയ കത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അയച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
1,65,000 രൂപയായിരുന്നു കോഴിക്കോട് എംബാർക്കേഷൻ പോയിൻറിലേക്ക് എയർ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42,000 രൂപയാണ് ഇപ്പോൾ കുറച്ചത്. കോഴിക്കോട് നിന്നുള്ള പുതിയ നിരക്ക് 1,23,000 രൂപ ആയിരിക്കും.