അറഫാ സംഗമം കഴിഞ്ഞു, ഇന്ന് കല്ലേറ് കര്‍മം
അറഫാ സംഗമം കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ അടുത്ത കര്‍മങ്ങള്‍ക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലെ ജംറകളില്‍ ഇന്ന് കല്ലേറ് കര്‍മം ആരംഭിക്കും. ഇന്നത്തെ പകല്‍ മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിച്ചു.
ലോകത്തിന്‍റെ നാനാ ദിക്കുകളില്‍ നിന്നെത്തിയ 20 ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ ആരാധനകളില്‍ മുഴുകി. കനത്ത ചൂടിനെ വകവെയ്ക്കാതെ ഹാജിമാരില്‍ പലരും ചരിത്രപ്രസിദ്ധമായ ജബല് റഹ്മാ മല കയറി. നമീറാ പള്ളിയില്‍ നടന്ന നമസ്കാരത്തിനും ഖുതുബയ്ക്കും ശൈഖ് മാഹിര്‍ അല്‍ മുഐഖിലി നേതൃത്വം നല്കി.
നാളെ രാവിലെ മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. 3 ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് നാളെ കല്ലെറിയുക. കല്ലേറ് കര്‍മത്തിന് പുറമെ, മുടിയെടുക്കുക, ബലി നല്‍കുക, വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്യുക തുടങ്ങിയവ നാളെ നിര്‍വഹിക്കും.