ഹജ്ജ് ആദ്യ തീർഥാടക സംഘം 2024 മെയ് 9ന് പുണ്യഭൂമിയിലെത്തും.
- 2024 മാർച്ച് ഒന്നു മുതൽ ഹജ്ജ് വിസ അനുവദിച്ചുതുടങ്ങും.
മക്ക: ഈ വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ്സേവനങ്ങൾ നൽകാൻ താൽപര്യമുള്ളവിദേശകമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ്തീർഥാടകസംഘം 2024 മെയ് 9ന്പുണ്യഭൂമിയിലെത്തും. വരാനിരിക്കുന്ന ഹജ്ജ് സീസണിനായി സൗദി അറേബ്യ ഇതിനകം ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പുതിയ സീസണിലെ ഹജ്ജ് നയങ്ങളും ആവിഷ്‌കരിച്ചു. 2024 മാർച്ച് ഒന്നു മുതൽ ഹജ്ജ് വിസ അനുവദിച്ചുതുടങ്ങും. മെയ് 9 അഥവാ ദുൽഖഅദ് ഒന്നിന് ആദ്യ വിദേശ തീർഥാടക സംഘം പുണ്യഭൂമിയിലെത്തും. ഇത്തവണ പുണ്യസ്ഥലങ്ങളിൽ വിവിധ രാജ്യങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ച് നൽകില്ലെന്ന് സൗദി ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീ അഅറിയിച്ചു.