ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയത്തില്‍മാറ്റം

0

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്ര നടതുറക്കുന്ന സമയത്തില്‍ മാറ്റംവരുത്തി. വേനല്‍ അവധി കഴിഞ്ഞതിനെതുടര്‍ന്ന് 2025 ജൂണ്‍ ഒന്ന് മുതല്‍ വൈകിട്ട് 4.30നാണ് ക്ഷേത്രനട തുറക്കുകയുള്ളൂ. വേനലവധിക്കാലത്ത് നിര്‍ത്തിവച്ചിരുന്ന ഉദയാസ്തമയ പൂജ ജൂണ്‍ 2ന് ആരംഭിക്കും. ക്ഷേത്രത്തില്‍ കൃഷ്ണനാട്ടത്തിന്റെ പെട്ടിവച്ചുകളി എന്നറിയപ്പെട്ടിരുന്ന അവസാനദിവസത്തെ കളി 31നാണ്. അന്ന് ബാണയുദ്ധം കഥ അവതരിപ്പിക്കും. തുടര്‍ന്ന് ഒരുമാസം കൃഷ്ണനാട്ടത്തിന് അവധിയും 2 മാസം കച്ചകെട്ട് അഭ്യാസകാലവുമാണ്. ക്ഷേത്രത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ 3 മാസം കൃഷ്ണനാട്ടം കളി ഉണ്ടാകില്ല.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *