ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത്.

0

ഗുരുവായൂർ: വീണ്ടും കണ്ണനെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച് മധുസൂദനൻ നമ്പൂതിരി. രണ്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെടുന്നത്. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരിക്കാണ് രണ്ടാം തവണയും ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയാകാൻ അവസരം ലഭിച്ചത്.

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ് നിലവിൽ മധുസൂദനൻ നമ്പൂതിരി. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് ഗുരുവായൂർ മേൽശാന്തിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 56 പേരാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ആകുന്നതിനായി അപേക്ഷ സമർപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *