തിയേറ്ററിലെ കല്യാണമേളം ഇനി ഒ ടി ടി യിലേക്ക്
തീയറ്ററിൽ കല്യാണമേളം തീർത്ത പൃഥ്വിരാജ് ബേസിൽ ജോസഫ് ചിത്രം ‘ഗുരുവായൂർ അമ്പലനടയിൽ’ ഒ ടി ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പൃഥ്വിരാജും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘ജയ ജയ ജയ ജയഹേ’ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
തമിഴ് ഹാസ്യ താരമായ യോഗി ബാബു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന് പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു. യോഗി ബാബു മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ ചിത്രം മെയ് 16നാണ് തിയേറ്ററുകളിൽ എത്തിയത്.