ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ നേരത്തെ നട അടയ്ക്കും
ഗുരുവായൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ നാളെ(ചൊവ്വാഴ്ച) ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല.