ഗുരുശാരദാ മഹേശ്വര ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം

മലാഡ്: ശ്രീനാരായണ മന്ദിര സമിതി മലാഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുരാർ ഗുരുശാരദാ മഹേശ്വര ക്ഷേത്രത്തിന്റെ 13 – ആമതു പ്രതിഷ്ഠാ വാർഷികം ശനി, ഞായർ ദിവസങ്ങളിലായി നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി വിനീഷ് പൊനോൻ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ 5 നു ആചാര്യവരണം, പ്രാസാദ ശുദ്ധി, വാസ്തു പുണ്യാഹം . 6 .30 നു കൊടിയേറ്റ്. 7 മുതൽ സര്വൈശ്വര്യപൂജ, 8 മുതൽ കലാപരിപാടികൾ.
ഞായറാഴ്ച പുലർച്ചെ 5 .30 നു മഹാഗണപതി ഹോമം, ഉഷ:പൂജ. 7 .30 നു സമൂഹ മഹാമൃത്യുഞ്ജയ ഹോമം. 8 .30 നു കലശാഭിഷേകം. 10 .30 നു ഉച്ചപൂജ. 11 നു സമിതി സാംസ്കാരിക വിഭാഗം സെക്രട്ടറി കെ. ഷണ്മുഖൻ നടത്തുന്ന പ്രഭാഷണം. ഒന്നിന് മഹാപ്രസാദം. വൈകീട്ട് 5 .30 നു ഘോഷയാത്ര. 7 നു ദീപാരാധന. 7 .30 മുതൽ സാംസ്കാരിക സമ്മേളനം. സമ്മേളനത്തിൽ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സമിതി ഭാരവാഹികളും പങ്കെടുക്കും. ഫോൺ: 9920437595 .