ഗുരുദേവഗിരിതീർത്ഥാടനം: ദിവ്യദന്ത ദർശനവും പൊതുസമ്മേളനവും നാളെ

0
gurudeva giri

 

a60a8718 d1b7 40f6 a5d8 d92603d53fcaguru

photo:   1.സദസ്സ്    2.ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഗുരുദേവഗിരിയിൽ നടന്ന കലാപരിപാടികളിൽ നിന്ന്

 

നവിമുംബൈ: ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും നാളെ [ഞായർ] നടക്കും. രാവിലെ 8 .30 മുതൽ ഗുരുദേവഗിരിയിൽ സൂക്ഷിച്ചിട്ടുള്ള ഗുരുദേവന്റെ ദിവ്യ ദന്തം പൊതുദർശനത്തിനായി വയ്ക്കും. ശിവഗിരി മഠത്തിൽനിന്നും എത്തിയിട്ടുള്ള സന്യാസിമാരായ സ്വാമി ശുഭാംഗാനന്ദ , സ്വാമി ഗുരുപ്രസാദ് എന്നിവരുടെ കാർമികത്വത്തിലാണ് ഈ ചടങ്ങുകൾ നടക്കുക. വൈകീട്ട് 4 വരെ ഭക്തർക്ക് ദന്തം ദർശിക്കാൻ സൗകര്യം ഉണ്ടായിരിക്കും.

10 മണിക്ക് നെരൂൾ ഈസ്റ്റിലെ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ, നാദസ്വരം, ചെണ്ടമേളം, ശിങ്കാരിമേളം, താലപ്പൊലി തുടങ്ങിയവ ഘോഷയാതയ്ക്കു കൊഴുപ്പേകും. പീതവർണ പതാകയേന്തിയ ആയിരക്കണക്കിന് പീതാംബര ധാരികൾ ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ സദ്യ . ഒരു മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി.മുഖ്യാതിഥിയായിരിക്കും. യു. എസ്. നേവി ഇൻസ്റ്റിറ്റ്യുട്ട് മുൻ റിസർച്ചർ ആയ പ്രൊഫസ്സർ ബ്രൂസ് ആർ. റസ്സൽ . സ്വാമി. ശുഭാംഗാനന്ദ , മന്ദാ മാത്രേ എം. എൽ . എ , വ്യവസായി വി. ജി. പ്രേം, വി. കെ. മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും. സ്വാമി ഗുരുപ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തും. വൈകീട്ട് 7.15 മുതൽ ശിങ്കാരിമേളം. തുടർന്ന് മംഗളപൂജയ്ക്കുശേഷം കൊടിയിറക്കം. മഹാപ്രസാദം

Spread the love

Leave a Reply

Your email address will not be published. Required fields are marked *